വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീര്‍പ്പായി. ട്രംപിന്റ...
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീര്‍പ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീര്‍പ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം യൂട്യൂബ് നിരോധിച്ചത്. ട്രംപിന് 24.5 മില്യണ്‍ ഡോളര്‍ നല്‍കിക്കൊണ്ടാണ് യൂട്യൂബ് കേസ് അവസാനിപ്പിക്കുന്നത്.
യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളും ട്രംപും തമ്മിലാണ് ഒത്തുതീർപ്പ് ഉടമ്പടിയിലെത്തിയത്. 2021 ജനുവരി 6-ന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പ്രോത്സാഹനം നൽകിയെന്നാരോപിച്ചാണ് യൂട്യൂബും ഫേസ്ബുക്കും അടക്കം പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന്റെ അക്കൗണ്ടുകൾ ആദ്യം താൽക്കാലികമായും പിന്നീട് സ്ഥിരമായും നിരോധിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ട്രംപ് യൂട്യൂബിനെതിരെ നിയമനടപടിയിലേക്ക് നീങ്ങി.
Key Words: Donald Trump, YouTube , Case


COMMENTS