ജറുസലം : ഗാസ സിറ്റിയില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍ സേന. വീടുകളും കെട്ടിടങ്ങളും ആക്രമിച്ച് തകര്‍ത്താണ് ഇസ്രയേല്‍ നീക്കം. ഇന്നലെ 30 പാര്‍...
ജറുസലം : ഗാസ സിറ്റിയില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍ സേന. വീടുകളും കെട്ടിടങ്ങളും ആക്രമിച്ച് തകര്‍ത്താണ് ഇസ്രയേല്‍ നീക്കം. ഇന്നലെ 30 പാര്‍പ്പിടസമുച്ചയങ്ങള്‍ ബോംബിട്ടു തകര്‍ത്തു. 48 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 64,871 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇന്നലെ 2 പലസ്തീന്‍കാര്‍ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി.
അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തിയിരുന്നു. ബന്ദിമോചനം വേഗത്തിലാക്കുകയാണു റൂബിയോയുടെ സന്ദര്‍ശന ലക്ഷ്യം.
ഓഗസ്റ്റിനുശേഷം 13,000 അഭയാര്‍ഥികൂടാരങ്ങള്‍ക്കുപുറമേ ഗാസ സിറ്റിയില്‍ 1,600 പാര്‍പ്പിടകേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തെന്ന് ഗാസ അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ത്താനിയുമായി ട്രംപും റൂബിയോയും കൂടിക്കാഴ്ച നടത്തിയിരുന്നു. ദോഹയിലെ ഇസ്രയേല്‍ ആക്രമണം ചര്‍ച്ച ചെയ്യാനായി അറബ്മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി ഇന്നലെ ഖത്തറില്‍ ആരംഭിച്ചു.
Key Words: Israel, Gaza, US Secretary Marco Rubio


COMMENTS