.

കുന്നംകുളത്തിനു പിന്നാലെ പീച്ചിയിലും കോഴിക്കോട്ടും നടന്ന കസ്റ്റഡി മര്‍ദ്ദനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്, ഉത്തരം മുട്ടി പൊലീസും ആഭ്യന്തര വകുപ്പും

After the Kunnamkulam lock-up beating, footage of custodial beatings at Peachy and Kozhikode police stations has become a headache for the police

മാമുക്കോയയെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഉത്തരവിട്ടു. കുന്നംകുളം ലോക്കപ്പ് മര്‍ദ്ദനത്തിന് പിന്നാലെ പീച്ചി പൊലീസ്  സ്റ്റേഷനിലും കോഴിക്കോട് പൊലീസ് സ്റ്റേഷനിലും കസ്റ്റഡി മര്‍ദ്ദനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്. 

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ 2024ല്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മാമുക്കോയയെ മെഡിക്കല്‍ കോളേജ് സി ഐയും എസിപിയും ചേര്‍ന്നു മര്‍ദ്ദിച്ചതായി പുതിയൊരു പരാതിയും വന്നിട്ടുണ്ട്. ഫോണ്‍ വിളിച്ചു നില്‍ക്കുമ്പോള്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. 

താന്‍ പരാതി നല്കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് മാമുക്കോയ പറയുന്നത്. കമ്മിഷണര്‍ ഓഫീസിലെത്തി പരാതി നല്കിയപ്പോള്‍ രസീതു നല്കിയെന്നും പിന്നീടു നടപടിയൊന്നുമുണ്ടായില്ലെന്നും മാമുക്കോയ പറയുന്നു. ഇനിയെങ്കിലും തനിക്കു നീതി ലഭിക്കണമെന്നു മാമുക്കോയ പറഞ്ഞു.

പീച്ചി പൊലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം
തൃശ്ശൂര്‍ പട്ടിക്കാട്ടെ ലാലീസ് ഹോട്ടല്‍ ജീവനക്കാരെ പീച്ചി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.എം. രതീഷും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

2023 മെയ് മാസത്തില്‍ നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാലക്കാട് സ്വദേശിയായ ഒരാളും ഹോട്ടല്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടെ ഹോട്ടല്‍ ജീവനക്കാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഈ വ്യക്തി പീച്ചി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജരെയും ഡ്രൈവറെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമ കെ.പി. ഔസേഫ് വിവരാവകാശ നിയമപ്രകാരം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം

പൊലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിബിന്‍ ഫിലിപ്പിനെയും മര്‍ദ്ദിക്കുന്നതും, അവരെ അപമാനിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഹോട്ടല്‍ ഉടമയുടെ മകന്‍ പോള്‍ ജോസഫിനെയും പോലീസ് ലോക്കപ്പിലാക്കി. കേസ് പിന്‍വലിക്കാന്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെന്നും, അതില്‍ 3 ലക്ഷം രൂപ പൊലീസുകാര്‍ക്ക് നല്‍കാനാണെന്ന് പരാതിക്കാരന്‍ പറഞ്ഞുവെന്നും ഔസേഫ് ആരോപിച്ചു.

സംഭവത്തില്‍ ഔസേഫ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു മാസത്തിന് ശേഷം മര്‍ദ്ദിച്ച സബ് ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും അദ്ദേഹത്തെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. നിലവില്‍ കൊച്ചിയിലെ കടവന്ത്ര സ്റ്റേഷനിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.

പീച്ചി സ്റ്റേഷനിലെ മര്‍ദനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും കൊച്ചി കമ്മിഷണര്‍ പറഞ്ഞു. പീച്ചി സ്റ്റേഷന്‍ മര്‍ദനത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ രതീഷ് നിലവില്‍ കടവന്ത്ര സ്റ്റേഷനിലായതിനാലാണ് കൊച്ചി കമ്മിഷണറോട് മാധ്യമങ്ങള്‍ വിവരം ആരാഞ്ഞത്.



Summary: After the Kunnamkulam lock-up beating, footage of custodial beatings at Peachy Police station and Kozhikode police station has become a headache for the police.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,756,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7844,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18731,Kochi.,2,Latest News,3,lifestyle,347,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2599,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1061,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1250,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2575,
ltr
item
www.vyganews.com: കുന്നംകുളത്തിനു പിന്നാലെ പീച്ചിയിലും കോഴിക്കോട്ടും നടന്ന കസ്റ്റഡി മര്‍ദ്ദനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്, ഉത്തരം മുട്ടി പൊലീസും ആഭ്യന്തര വകുപ്പും
കുന്നംകുളത്തിനു പിന്നാലെ പീച്ചിയിലും കോഴിക്കോട്ടും നടന്ന കസ്റ്റഡി മര്‍ദ്ദനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്, ഉത്തരം മുട്ടി പൊലീസും ആഭ്യന്തര വകുപ്പും
After the Kunnamkulam lock-up beating, footage of custodial beatings at Peachy and Kozhikode police stations has become a headache for the police
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghcH7bci3niK938WC8PEDng_uohxSyOU9-oTXRRfmvlC8eEZoUIkIDA-Koo9Ad4rhGrmYWToB0vcSH95lSgejq6RH_vRfmsBJYcvfM_wJg6XpdSOWRCg_kKwPCkWpv3eQTcfoArpi8KVreqPvUhHp-CYaXCBIj8lICajI4bmYttp6yTMpaDSl1GSpoBts/w640-h364/lock%20up%20beating.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghcH7bci3niK938WC8PEDng_uohxSyOU9-oTXRRfmvlC8eEZoUIkIDA-Koo9Ad4rhGrmYWToB0vcSH95lSgejq6RH_vRfmsBJYcvfM_wJg6XpdSOWRCg_kKwPCkWpv3eQTcfoArpi8KVreqPvUhHp-CYaXCBIj8lICajI4bmYttp6yTMpaDSl1GSpoBts/s72-w640-c-h364/lock%20up%20beating.jpg
www.vyganews.com
https://www.vyganews.com/2025/09/custodial-beatings-at-police-stations.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/custodial-beatings-at-police-stations.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy