ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം.രാവിലെ വലിയ ചുടുകാട്ടില്‍ നിന്ന് പാര്‍ട്ടി ശതാബ്ദി ആഘോഷത്തെ സ്മരിച്ച് 100 വനിത അ...
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കം.രാവിലെ വലിയ ചുടുകാട്ടില്‍ നിന്ന് പാര്‍ട്ടി ശതാബ്ദി ആഘോഷത്തെ സ്മരിച്ച് 100 വനിത അത്‌ലറ്റുകള്‍ ദീപശിഖ, സമ്മേളന സ്ഥലമായ കളര്‍കോട് എസ് കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
528 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതില്‍ 39 പേര്‍ പ്രത്യേക ക്ഷണിതാക്കളാണ്. വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 12ന് സമാപിക്കും. സമാപന ദിവസം വൈകിട്ട് മൂന്നിന് നാല്‍പ്പാലം കേന്ദ്രീകരിച്ച് വോളണ്ടിയര്‍ പരേഡ് ആരംഭിക്കും. 4.30 ന് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐ ജനറല്‍ഡി രാജ ഉദ്ഘാടനം ചെയ്യും.
Key Words: CPI State Conference , Alappuzha


COMMENTS