പ്രശാന്ത് വര്‍മ ഒരുക്കുന്ന 'മഹാകാളി' എന്ന ചിത്രത്തില്‍ െഞട്ടിക്കുന്ന ഗെറ്റപ്പില്‍ അക്ഷയ് ഖന്ന. അസുരഗുരു ശുക്രാചാര്യര്‍ ആയാകും നടന്‍ ...
പ്രശാന്ത് വര്‍മ ഒരുക്കുന്ന 'മഹാകാളി' എന്ന ചിത്രത്തില്‍ െഞട്ടിക്കുന്ന ഗെറ്റപ്പില്‍ അക്ഷയ് ഖന്ന. അസുരഗുരു ശുക്രാചാര്യര്‍ ആയാകും നടന്‍ ഈ സിനിമയിലെത്തുക. അദ്ദേഹത്തിന്റെ ഗെറ്റപ്പ് അണിയക്കാര്‍ പുറത്തുവിട്ടു.
'ഹനുമാന്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് 'മഹാകാളി'. വനിതാ സൂപ്പര്‍ ഹീറോ സിനിമ കൂടിയാണിത്. പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന 'മഹാകാളി' സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ കൊല്ലുരുവാണ്.
ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് വനിതാ സൂപ്പര്‍ ഹീറോ ചിത്രമായി 'മഹാകാളി' ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പര്‍ഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്. കാളി ദേവിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.
Key Words: Akshay Khanna, 'Mahakali' Movie


COMMENTS