തിരുവനന്തപുരം : നഗരത്തിലെ റോഡുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ വ്യക്തയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ സ്മാര്‍ട്ട് സിറ്റിയോട് വിശദീകരണം തേടി തി...
തിരുവനന്തപുരം : നഗരത്തിലെ റോഡുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ വ്യക്തയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ സ്മാര്‍ട്ട് സിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍. പദ്ധതിയിലും ക്യാമറ സ്ഥാപിച്ചതിലും അടിമുടി പ്രശ്‌നങ്ങളെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് സ്മാര്‍ട്ട് സിറ്റി പൂര്‍ണമായും തള്ളുകയാണ്.
സ്മാര്‍ട്ട് സിറ്റി ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ലെന്നതിനൊപ്പം ക്യാമറകള്‍ക്കൊപ്പം സ്ഥാപിക്കേണ്ടിയിരുന്ന അനുബന്ധ ഉപകരണങ്ങളും കാണാനില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വയറിംഗ് ശരിയായ രീതിയിലല്ല നടത്തിയിരിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമല്ല. ആവശ്യത്തിന് ബാക്കപ്പ് സൗകര്യമില്ലെന്നും പൊലീസ് പരിശോധ സമിതി കണ്ടെത്തി.
Key Words: CC Camera, Mayor Arya Rajendran, Smart City
COMMENTS