Surgical error occurred at Thiruvananthapuram general hospital
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ വിഷയത്തില്‍ പിഴവ് സമ്മതിച്ച് ഡോക്ടര്‍. ഇതു സംബന്ധിച്ച് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാര്‍ യുവതിയുടെ ബന്ധുവുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.
എക്‌സ്‌റെ എടുത്തപ്പോള്‍ ഗൈഡ് വയര്‍ അകത്തു കിടക്കുന്നത് കാണുന്നുണ്ടെന്ന് പറയുന്ന ഡോക്ടര്‍ ഐസിയുവില്‍ ഗൈഡ് വയര്‍ ഇട്ടവരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നാണ് പറയുന്നത്. രേഖകള്‍ പരിശോധിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്നും പറയുന്നുണ്ട്.
അതേസമയം ഇത് അപകടമില്ലാത്ത ഭാഗത്താണ് കിടക്കുന്നതെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ദോഷവുമില്ലെന്നു പറയുന്നുണ്ട്. ഭാവിയില്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുകയാണെങ്കില്‍ എടുത്താല്‍ മതിയെന്നും ഡോക്ടര്‍ പറയുന്നുണ്ട്.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇതെടുക്കാനുള്ള സൗകര്യമുള്ളതെന്നും പറയുന്നുണ്ട്. കാട്ടാക്കട സ്വദേശിനി സുമയ്യയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Keywords: Surgical error, Thiruvananthapuram general hospital, Doctor
COMMENTS