.

പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നു, സമാധാന വഴി തുറക്കാന്‍ പോകുന്നുവെന്നു ട്രംപ്, ഒപ്പം അമേരിക്കയില്‍ നിന്നു 90 ബില്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ പിന്നാമ്പുറത്ത് ഒരുങ്ങുന്നു

US President Donald Trump has said that the stage is set for a peace summit between Ukrainian President Volodymyr Zelensky and Russian President


എം രാഖി

വാഷിംഗ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ സമാധാന ഉച്ചകോടിക്കു കളമൊരുങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  പറഞ്ഞു. സെലന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും വൈറ്റ് ഹൗസില്‍ നടത്തിയ തിരിക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

വൈറ്റ് ഹൗസില്‍ നടന്ന ''വളരെ നല്ല'' കൂടിക്കാഴ്ചയെത്തുടര്‍ന്ന് പുടിനുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് പറഞ്ഞു. ചര്‍ച്ചകളുടെ സമാപനത്തില്‍, ഞാന്‍ പ്രസിഡന്റ് പുടിനെ വിളിച്ചു. പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലെന്‍സ്‌കിയും തമ്മില്‍ ഒരു കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു,'' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പറഞ്ഞു.

താന്‍ തന്നെ ഉക്രേനിയന്‍, റഷ്യന്‍ നേതാക്കളുമായി ത്രിതല ഉച്ചകോടി നടത്തുമെന്ന് ട്രംപ് പറഞ്ഞു.

''റഷ്യ/ഉക്രെയിന്‍ സമാധാനത്തിന്റെ സാധ്യതയെക്കുറിച്ച് എല്ലാവരും വളരെ സന്തുഷ്ടരാണ്,'' ട്രംപ് തുടര്‍ന്നു.

സെലന്‍സ്‌കിയെ കാണാന്‍ താന്‍ തയ്യാറാണെന്ന് ട്രംപിനോട് പുടിന്‍ പറഞ്ഞതായി ചര്‍ച്ചകളില്‍ സംബന്ധിച്ച നേതാക്കളില്‍ ഒരാളെ ഉദ്ധരിച്ച് എഎഫ്പിയോട് റിപ്പോര്‍ട്ട് ചെയ്തു.

ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമോ എന്നു നോക്കുകയാണ. അതോ ഈ ഭയാനകമായ പോരാട്ടം തുടരുമോ എന്നും വൈകാതെ അറിയാം, വൈറ്റ് ഹൗസിലെ മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.


യുക്രെയിനുള്ള സുരക്ഷാ ഗ്യാരന്റിയെക്കുറിച്ച് ചര്‍ച്ച ചെയ്തതായും യുഎസ് പ്രസിഡന്റ് പറഞ്ഞു. നാറ്റോ സഖ്യത്തില്‍ ചേരുക എന്ന യുക്രെയിന്റെ ദീര്‍ഘകാല സ്വപ്നം പുടിന്‍ തള്ളിക്കളഞ്ഞെങ്കിലും യുക്രെയിന് പാശ്ചാത്യ സുരക്ഷാ ഗ്യാരണ്ടി പുടിന്‍ അംഗീകരിച്ചതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

'യുക്രെയിന്റെ സുരക്ഷാ ഗ്യാരണ്ടികളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ചയില്‍ ചര്‍ച്ച ചെയ്തു. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒ.ഫ് അമേരിക്കയുമായി ഏകോപിപ്പിച്ച് ഗ്യാരണ്ടി. നല്‍കും,'' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെയും യൂറോപ്യന്‍ കമ്മിഷന്റെയും നാറ്റോയുടെയും നേതാക്കളുമായി സെലന്‍സ്‌കിയും ട്രംപും ഒത്തുചേരുന്ന അസാധാരണ കൂടിക്കാഴ്ചയ്ക്കാണ് വൈറ്റ് ഹൗസ് വേദിയായത്.

ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസില്‍ വച്ച് സെലെന്‍സ്‌കിയും ട്രംപുമായി കൂടിക്കാഴ്ച നടന്നിരുന്നു അന്നു സെലന്‍സ്‌കിയെ ട്രംപ് അധിക്ഷേപിച്ചു വിട്ടിരുന്നു. എന്നാല്‍, ഇക്കുറിയുള്ള കൂടിക്കാഴ്ച ഏറ്റവും മികച്ചതാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

യുഎസ് പിന്തുണയ്ക്ക് 'കൃതജ്ഞത' കാണിക്കാത്തതിന് ആറ് മാസത്തിന് മുമ്പ് ടിവി കാമറകള്‍ക്ക് മുന്നില്‍ ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെലെന്‍സ്‌കിയെ ശകാരിച്ചിരുന്നു. 

അന്നു സെലന്‍സ്‌കിയുടെ ട്രേഡ് മാര്‍ക് വേഷവിധാനവും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അതു തിരിച്ചറിഞ്ഞ് ഇക്കുറി സ്യൂട്ടിലാണ് സെലന്‍സ്‌കി എത്തിയത്. ഇതിനെ ട്രംപും യുഎസ് മാധ്യമങ്ങളും പ്രകീര്‍ത്തിക്കുകയും ചെയ്തു.

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.


യുക്രെയ്‌നിനുള്ള സുരക്ഷാ ഗ്യാരണ്ടികള്‍ 10 ദിവസത്തിനുള്ളില്‍ പ്രായോഗികമാകുമെന്ന് ഡൊണാള്‍ഡ് ട്രംപുമായും യൂറോപ്യന്‍ നേതാക്കളുമായും  നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. 

യുഎസ് ആയുധങ്ങളുടെ ഒരു പാക്കേജും സുരക്ഷാ ഗ്യാരണ്ടിയില്‍ ഉള്‍പ്പെടുന്നു. ഇതനുസരിച്ചു 90 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്കയില്‍ നിന്നു യുക്രെയിന്‍ വാങ്ങും. പകരം യുക്രെയിന്റെ കയറ്റുമതി പുനരാരംഭിക്കുമ്പോള്‍ യുക്രേനിയന്‍ ഡ്രോണുകള്‍ അമേരിക്ക വാങ്ങുമെന്ന് യുഎസ് പ്രസിഡന്റുമായി ഞങ്ങള്‍ക്ക് കരാറുണ്ട്. ഇത് ഞങ്ങള്‍ക്ക് പ്രധാനമാണ്, സെലന്‍സ്‌കി പറഞ്ഞു.

യുക്രെയിനും യുഎസും സംയുക്തമായി ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിന് 50 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെടുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

ഇതേസമയം, ക്രിമിയ റഷ്യയുടേതാണെന്ന് അംഗീകരിക്കാനും നാറ്റോയില്‍ ചേരുക എന്ന ലക്ഷ്യം ഉപേക്ഷിക്കാനും ട്രംപ് യുക്രെയ്‌നെ യോഗത്തിന് മുമ്പായി തന്നെ നിര്‍ബന്ധിച്ചിരുന്നു. ഇതു രണ്ടും കഴിഞ്ഞ ദിവസത്തെ അലാസ്‌ക കൂടിക്കാഴ്ചയില്‍ പുടിന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളായിരുന്നു. റഷ്യയും യുക്രെയിനും തമ്മിലുള്ള 'സാധ്യമായ പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്' എന്നും ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനു പകരമായി കിഴക്കന്‍ ഡോണ്‍ബാസ് പ്രദേശം വിട്ടുനല്‍കാന്‍ പുടിന്‍ യുക്രെയിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ ആവശ്യം സെലന്‍സ്‌കി കൈയോടെ നിരാകരിച്ചിരുന്നു. 

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനും ശാശ്വത സമാധാനത്തിനും മുന്‍കൈയെടുത്ത ട്രംപിനെ യൂറോപ്യന്‍ നേതാക്കള്‍ പ്രശംസിച്ചു. 'ഞാന്‍ ശരിക്കും ആവേശത്തിലാണ്. ഏറ്റവും മികച്ചത് നമുക്ക് പ്രയോജനപ്പെടുത്താം,' നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ പറഞ്ഞു.

പക്ഷേ, തങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സംഘര്‍ഷത്തെ നേരിടാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. 

റഷ്യയ്ക്ക് തങ്ങളുടെ ഭൂമി വിട്ടുനല്‍കാന്‍ യുക്രെയ്ന്‍ നിര്‍ബന്ധിതരാകരുതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞു. 

ഒരുവശത്ത് സമാധാന ചര്‍ച്ച നടക്കുമ്പോഴും യുദ്ധം രൂക്ഷമായി തുടരുകയാണ്. ഒറ്റരാത്രികൊണ്ട് റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു.

Summary: US President Donald Trump has said that the stage is set for a peace summit between Ukrainian President Volodymyr Zelensky and Russian President Vladimir Putin. The security guarantee also includes a package of US weapons. According to this, Ukraine will buy $90 billion worth of weapons from the United States.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,751,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7788,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18572,Kochi.,2,Latest News,3,lifestyle,345,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2584,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,408,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1048,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1233,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2543,
ltr
item
www.vyganews.com: പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നു, സമാധാന വഴി തുറക്കാന്‍ പോകുന്നുവെന്നു ട്രംപ്, ഒപ്പം അമേരിക്കയില്‍ നിന്നു 90 ബില്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ പിന്നാമ്പുറത്ത് ഒരുങ്ങുന്നു
പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുന്നു, സമാധാന വഴി തുറക്കാന്‍ പോകുന്നുവെന്നു ട്രംപ്, ഒപ്പം അമേരിക്കയില്‍ നിന്നു 90 ബില്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ പിന്നാമ്പുറത്ത് ഒരുങ്ങുന്നു
US President Donald Trump has said that the stage is set for a peace summit between Ukrainian President Volodymyr Zelensky and Russian President
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-3u2f28gMwz8RbqNhHJi1kweDCizaDX4HI6Xgk-XF8O2rnQ7E9skJ-1H7NrSASyhEBvYrRNsnyfSOCP5JKaXR6B1ypeNJdQisAqvwp35AGJEderUfSJTVGdqTqAOylvGuDfBYsQ1evG1NDs-R6X__96jFU6ifCCcKbYrI_sJlZUWXHmZA3KyOd8P-OG0/w640-h352/Trump%20Zelensky.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-3u2f28gMwz8RbqNhHJi1kweDCizaDX4HI6Xgk-XF8O2rnQ7E9skJ-1H7NrSASyhEBvYrRNsnyfSOCP5JKaXR6B1ypeNJdQisAqvwp35AGJEderUfSJTVGdqTqAOylvGuDfBYsQ1evG1NDs-R6X__96jFU6ifCCcKbYrI_sJlZUWXHmZA3KyOd8P-OG0/s72-w640-c-h352/Trump%20Zelensky.jpg
www.vyganews.com
https://www.vyganews.com/2025/08/stage-is-set-for-peace-summit-between.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/08/stage-is-set-for-peace-summit-between.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy