മോസ്‌കോ: യുക്രെയ്ന്‍ നാവികസേനയുടെ നിരീക്ഷണ കപ്പലിനെ നടുക്കടലില്‍വെച്ച് ആക്രമിച്ച് തകര്‍ത്ത് റഷ്യ. ഡ്രോണ്‍ ആക്രമണത്തിലാണ് സിംഫെറോപോള്‍ എന്ന ...
മോസ്‌കോ: യുക്രെയ്ന്‍ നാവികസേനയുടെ നിരീക്ഷണ കപ്പലിനെ നടുക്കടലില്‍വെച്ച് ആക്രമിച്ച് തകര്‍ത്ത് റഷ്യ. ഡ്രോണ്‍ ആക്രമണത്തിലാണ് സിംഫെറോപോള്‍ എന്ന കപ്പല്‍ റഷ്യ തകര്‍ത്ത്. ഒരു പതിറ്റാണ്ടിനിടെ യുക്രെയ്ന്‍ കമ്മിഷന്‍ ചെയ്ത ഏറ്റവും വലിയ കപ്പലാണ് സിംഫെറോപോള്‍. റേഡിയോ, ഇലക്ട്രോണിക്, റഡാര്‍, ഒപ്റ്റിക്കല്‍ നിരീക്ഷണം എന്നിവയ്ക്കായി രൂപകല്‍പന ചെയ്ത ലഗൂണ ക്ലാസ് ഇടത്തരം കപ്പലാണിത്. ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന കപ്പല്‍ മുങ്ങി.
കപ്പല്‍ തകര്‍ക്കപ്പെട്ടെന്ന് യുക്രെയ്ന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. യുക്രെയ്‌നിലെ ഒഡെസ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ ഡെല്‍റ്റയിലാണ് കപ്പല്‍ തകര്‍ന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. കപ്പല്‍ ആക്രമണത്തില്‍ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 2021 മുതല്‍ യുക്രെയ്ന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു സിംഫെറോപോള്‍.
Key Words: Russia, Ukrainian Naval Surveillance Ship
COMMENTS