Popularity PM Modi and NDA government has decreased
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതിയില്‍ ഇടിവ്. ഇന്ത്യ ടുഡേ നടത്തിയ `സി വോട്ടര്‍ മൂഡ് ഓഫ് ദ നേഷന്‍' എന്ന സര്‍വേ റിപ്പോര്‍ട്ടിലാണ് മോദിയുടെ ജനപ്രീതി കുറഞ്ഞതായി പറയുന്നത്. ഈ വര്‍ഷമാദ്യം (ഫെബ്രുവരി) നടത്തിയ സര്‍വേയില്‍ 62 ശതമാനം പേര്‍ മോദിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാലിപ്പോള്‍ ആറുമാസങ്ങള്‍ക്ക് ശേഷമുള്ള സര്‍വേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രകടനത്തിലും ഇടിവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ സര്‍വേയില്‍ 62.1 ശതമാനം പേര്‍ എന്‍.ഡി.എ സര്‍ക്കാരിനെ അനുകൂലിച്ചിരുന്നെങ്കില്‍ ഇപ്പോഴതില്‍ 10 ശതമാനം കുറവാണുള്ളത്. 15.3 ശതമാനം പേര്‍ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാതിരിക്കുകയും 2.7 പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
Keywords: Modi, NDA government, Fall, Survey
COMMENTS