ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടര്‍മാരുടെ പേരുകള്‍ ഒരൊറ്...
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടര്‍മാരുടെ പേരുകള്‍ ഒരൊറ്റ വീട്ടുനമ്പറില്‍ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ബൂത്ത് ലെവല്‍ ഓഫീസര്‍ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെങ്ങിനെയാണ് യഥാര്‍ത്ഥ വീട്ടുനമ്പറുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ചോദിച്ച കോണ്‍ഗ്രസ്, ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്നും ചോദിച്ചു.
Key Words: Bihar's Voter List, Rahul Gandhi
COMMENTS