Madras high court order about coolie film
ചെന്നൈ: രജനീകാന്ത് ചിത്രം കൂലി `എ' സര്‍ട്ടിഫിക്കറ്റില്‍ തുടരും. കനകരാജ് സംവിധാനം ചെയ്ത ചിത്രം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ഇതിനെതിരെ ഹര്‍ജി നല്‍കിയിരുന്നത്.
ചിത്രത്തിലെ അതി ഭീകരമായ വയലന്‍സ് രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതേസമയം ചിത്രത്തിലെ ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാല്‍ യു / എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ അംഗീകരിച്ചിരുന്നില്ല.
Keywords: Madras high court, coolie, film, A certificate
COMMENTS