ന്യൂഡൽഹി : കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ വിജയ പരമ്പര തീര്‍ത്ത് ജംഷഡ്പുര്‍ എഫ് സിയെ ഫൈനലില്‍ എത്തിച്ച ഖാലിദ് ജമീല്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ...
ന്യൂഡൽഹി : കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ വിജയ പരമ്പര തീര്‍ത്ത് ജംഷഡ്പുര്‍ എഫ് സിയെ ഫൈനലില്‍ എത്തിച്ച ഖാലിദ് ജമീല്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകന്‍. ഡല്‍ഹിയില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് പുതിയ ഹെഡ് കോച്ചിനെ തീരുമാനിച്ചത്. 170 അപേക്ഷകരില്‍ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയായിരുന്നു ചര്‍ച്ച.
മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍, സ്ലൊവാക്യന്‍ പരിശീലകന്‍ സ്റ്റെഫാന്‍ തര്‍ക്കോവിച്ച് എന്നിവരാണ് ഖാലിദ് ജമീലിനൊപ്പം പരിഗണിക്കപ്പെട്ട മറ്റു രണ്ടു പേര്‍. ഐ എം വിജയന്‍ നേതൃത്വം നല്‍കുന്ന ടെക്നിക്കല്‍ കമ്മിറ്റിയാണ് ചുരുക്കപ്പെട്ടിക തയാറാക്കിയത്. ഇന്ത്യക്കാരനെന്ന നിലയില്‍ ഖാലിദ് ജമീലിന് ഇന്ത്യന്‍ താരങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവും ബോധ്യവുമുണ്ട് എന്നതാണ് അന്തിമതീരുമാനം അനുകൂലമാക്കിയത്.
കുവൈത്തില്‍ ജനിച്ച ജമീല്‍ പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍ മുഴുവന്‍ കളിച്ചത് ഇന്ത്യയിലാണ്. 2099ല്‍ മുംബൈ എഫ് സിക്കുവേണ്ടിയാണ് ഒടുവില്‍ കളത്തിലിറങ്ങിയത്.
Key Words: Khalid Jameel, Indian National Football Team
COMMENTS