വാഷിംഗ്ടണ്‍: അമേരിക്കയുടെ അധിക തീരുവ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യയെ വിമര്‍ശിച്ചും യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയുടെ എണ്ണ വാങ്ങു...
വാഷിംഗ്ടണ്‍: അമേരിക്കയുടെ അധിക തീരുവ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യയെ വിമര്‍ശിച്ചും യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയുടെ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ശക്തിപകരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യന്‍ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശിക്ഷാപരമായ 50 ശതമാനം തീരുവയെ പിന്തുണച്ചുകൊണ്ട്, ഇന്ത്യ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ 'പിന്തുണയ്ക്കുന്നതിന്റെ വില അനുഭവിക്കുന്നു' എന്നാണ് ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞത്. മാത്രമല്ല, റഷ്യയുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങള്‍ക്കും സമാനമായ വിധി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങി പുടിന്റെ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്ന ഇന്ത്യ, ചൈന, ബ്രസീല്‍, മറ്റുള്ളവര്‍: നിങ്ങളുടെ വാങ്ങലുകള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതിലേക്ക് നയിച്ചതില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എന്തു തോന്നുന്നു? പുടിനെ പിന്തുണയ്ക്കുന്നതിന്റെ വില ഇന്ത്യ അനുഭവിക്കുന്നു. ബാക്കിയുള്ളവര്‍ക്കും ഉടന്‍ തന്നെ അനുഭവിക്കാം'- ഗ്രഹാം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ഉക്രെയ്നിനെതിരെ നടത്തിയ മാരകമായ ആക്രമണത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍ സെനറ്ററുടെ മുന്നറിയിപ്പ് വന്നത്, അതില്‍ കുറഞ്ഞത് 23 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.
Key Words: India, Putin, US Senator, US Tariff on India
COMMENTS