ന്യൂയോര്‍ക്ക്: ഗുസ്തി ഇതിഹാസമായ ഹള്‍ക്ക് ഹോഗന്റെ (71) മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പുറത്ത്. ഡബ്ല്യുഡബ്ല്യുഇ താരത്തിന്റെ ജീവനെ...
ന്യൂയോര്‍ക്ക്: ഗുസ്തി ഇതിഹാസമായ ഹള്‍ക്ക് ഹോഗന്റെ (71) മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പുറത്ത്. ഡബ്ല്യുഡബ്ല്യുഇ താരത്തിന്റെ ജീവനെടുത്തത് ഹൃദയാഘാതവും കാന്‍സറുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോഗന്റെ മരണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് മെഡിക്കല്‍ രേഖകള്‍ പുറത്തുവിട്ടത്. ഹോഗന് ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ജൂലൈ 24ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1953ല്‍ ജോര്‍ജിയയിലെ അഗസ്റ്റയിലാണ് ഹള്‍ക്ക് ജനിച്ചത്. ടെറി ജീന്‍ ബൊളിയ എന്നാണ് യഥാര്‍ഥ പേര്. കൗമാര പ്രായത്തില്‍ തന്നെ ഗുസ്തി ഇഷ്ടമായിരുന്ന ഹള്‍ക്ക് 1977ലാണ് കായികരംഗത്തേക്ക് പ്രവേശിക്കുന്നത്. 1980കളില്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിറഞ്ഞുനിന്ന താരമാണ് ഹള്‍ക്ക്.
COMMENTS