കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ നിയന്ത്രണം പൊലിസ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പൊലിസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്...
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ നിയന്ത്രണം പൊലിസ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പൊലിസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരക്കേറിയ സമയങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.
രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്‌നല്‍ ഓഫ് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബാനര്‍ജി റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ പൊലിസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ബസുകളുടെ സമയക്രമത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
15 ദിവസത്തിനകം യോഗം ചേരണമെന്ന് ആഗസ്റ്റ് എട്ടിന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ഇത് മനപ്പൂര്‍വമായ കോടതിയലക്ഷ്യമാണെന്നും കോടതി വിമര്‍ശിച്ചു. സെപ്തംബര്‍ 29ന് യോഗം തീരുമാനിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ സെപ്തംബര്‍ 10നകം യോഗം ചേരണമെന്നും ഇല്ലെങ്കില്‍ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ ആവശ്യപ്പെട്ടു.
Key Words: Kochi Traffic Block
COMMENTS