കാസർകോട് : കാസർകോട് കേരള - കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു മരണം. കർണാടക ആർ ടി സിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ...
കാസർകോട് : കാസർകോട് കേരള - കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു മരണം. കർണാടക ആർ ടി സിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകട കാരണം.
അമിത വേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞു കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന രണ്ടു പേരുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.
Key Words: Thalappadi, Kerala-Karnataka Border, Kasaragod , Accident
COMMENTS