ന്യൂഡല്‍ഹി : ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മൂന്നില്‍ താഴെ ജനനനിരക്കുള്ള സ...
ന്യൂഡല്‍ഹി : ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നതായും ഭാഗവത് അവകാശപ്പെട്ടു. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് മതപരിവര്‍ത്തനവും നിയമവിരുദ്ധ കുടിയേറ്റവുമാണ് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ശരിയായ പ്രായത്തില്‍ വിവാഹം കഴിച്ച് മൂന്ന് കുട്ടികളുണ്ടാകുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികള്‍ ഈഗോയെ നേരിടാന്‍ പഠിക്കുകയും ഭാവിയില്‍ അവരുടെ കുടുംബജീവിതത്തില്‍ ഒരു അസ്വസ്ഥതയും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇതാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്...'' അദ്ദേഹം പറഞ്ഞു. '' ജനസംഖ്യ ഒരു അനുഗ്രഹമാകാം, പക്ഷേ അത് ഒരു ഭാരവുമാകാം. അവസാനം എല്ലാവര്‍ക്കും ഭക്ഷണം നല്‍കണം. അതുകൊണ്ടാണ് ജനസംഖ്യാ നയം നിലനില്‍ക്കുന്നത്. അതിനാല്‍, ജനസംഖ്യ നിയന്ത്രിതമായി തുടരുകയും അതേ സമയം തന്നെ മതിയായ അളവില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിന്, ഓരോ കുടുംബത്തിനും മൂന്ന് കുട്ടികള്‍ ഉണ്ടായിരിക്കണം, പക്ഷേ അതില്‍ കൂടുതല്‍ ഉണ്ടാകരുത്. അവരുടെ വളര്‍ച്ച ശരിയായ രീതിയില്‍ ഉറപ്പാക്കാനാണ് ഇത്. ഇത് എല്ലാവരും അംഗീകരിക്കേണ്ട കാര്യമാണ്,' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സമുദായങ്ങള്‍ക്കും ജനനനിരക്ക് കുറയുന്നുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഇത് കൂടുതല്‍ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Key Words: Mohan Bhagwat
COMMENTS