തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ വി...
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ വികാരാധീനനായി പ്രതികരിച്ച് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. പണമില്ലെന്നു പറഞ്ഞ് പാവപ്പെട്ട രോഗികളുടെ ജീവൻ പന്താടരുതെന്നു ഡോ.ഹാരിസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സമിതിയിലുണ്ടായിരുന്ന ഡോക്‌ടർമാർ ഏറെ വർഷമായി അറിയാവുന്നവരാണ്. അവരൊന്നും തന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല. എപ്പോഴും കത്തു മുഖേന അധികൃതരെ വിവരങ്ങൾ അറിയിക്കാൻ പല വിഷമതകളുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ വരെ കൈയിൽനിന്നു പണം കൊടുത്തു വാങ്ങണം. എനിക്ക് ഓഫിസോ, സ്റ്റാഫോ ഇല്ല. പലരുടെയും കൈയും കാലും പിടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഡോക്‌ടർ പറഞ്ഞു.
മറുപടി പറയുന്നതിനിടെ ഗദ്ഗദ കണ്ഠനായ ഡോക്ടർ വീടിനുള്ളിലേക്കു തിരിച്ചു കയറി. ബാക്കി കാര്യങ്ങൾ വൈകിട്ട് പറയാമെന്നു പറഞ്ഞ് കണ്ണുകൾ തുടച്ച് അദ്ദേഹം നടന്നുനീങ്ങി. ശസ്ത്രക്രിയാ മെഷീൻ്റെ ഘടകമായ ലിത്തോക്ലാസ്‌റ്റ് പ്രോബ് ഉണ്ടായിട്ടും ഡോ. ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നു വിദഗ്‌ധസമിതി കണ്ടെത്തിയെന്നാണ് നോട്ടിസിലെ പ്രധാന ആരോപണം.
Key Words: Equipment Shortage, Medical College Hospital, Dr. Harris
COMMENTS