Dr. Ciza Thomas and dr. K.Sivaprasad are interim VCs
തിരുവനന്തപുരം: ഡോ.സിസ തോമസിനെയും ഡോ.കെ. ശിവപ്രസാദിനെയും വീണ്ടും വിസിമാരായി നിയമിച്ച് ഗവര്‍ണര്‍. ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയായും ഡോ.കെശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയായുമാണ് നിയമിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഇരുവരുടെയും നിയമനം.
ഇതു സംബന്ധിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ പാനല്‍ തള്ളിയാണ് ഗവര്‍ണറുടെ നടപടി.
അടുത്ത ആറു മാസത്തേക്കാണ് ഇരുവരുടെയും നിയമനം. ഇരുവരും ഇന്നു തന്നെ ചുമതലയേല്‍ക്കും. രണ്ടിടത്തും സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവര്‍ക്ക് നിയമനം നല്‍കി ഗവര്‍ണര്‍ക്ക് വിജ്ഞാപനം പുറത്തിറക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവ്.
Keywords: Dr. Ciza Thomas, Dr. K.Sivaprasad, Governor, Interim VCs
COMMENTS