ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ മിന്നല്‍പ്രളയത്തില്‍ ധരാലി ഗ്രാമത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ കാണാന...
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ മിന്നല്‍പ്രളയത്തില്‍ ധരാലി ഗ്രാമത്തില്‍ നാലു പേര്‍ മരിച്ചു. 100 പേരെ കാണാനില്ല. മണ്ണിനും ചെളിക്കുമടിയില്‍ കൂടുതല്‍പേര്‍ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഉച്ചകഴിഞ്ഞ് 1.45 ന് മലയില്‍നിന്നു കുത്തിയൊഴുകിവന്ന പ്രളയജലത്തില്‍ ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കില്‍പെട്ടു. നിരവധി വീടുകളും ഹോട്ടലുകളും ഒഴുകിപ്പോയിട്ടുണ്ട്.
ധരാലി ഗ്രാമത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള പട്ടാള ക്യാമ്പും ദുരന്തത്തിൽ തകർന്നു. 11 സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. പ്രളയത്തില്‍ പെട്ട കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.
ഖീര്‍ഗംഗ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നായിരുന്നു പ്രളയം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംഘങ്ങളും കരസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
COMMENTS