Cases against Rahul Mamkootathil
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയെ അടപടലം പൂട്ടാനൊരുങ്ങി സര്‍ക്കാര്‍. ഹണി ട്രാപ്പ് വിവാദത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ രേഖ കേസും സജീവമാക്കി ക്രൈംബ്രാഞ്ച്.
അടൂരില്‍ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. ശനിയാഴ്ച ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ്.
കേസിലെ മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് നടപടി. കേസില്‍ ഏഴു പ്രതികളാണുള്ളത്.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് രാഹുലിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ വ്യാജരേഖ ഉണ്ടാക്കിയതായി അറിയില്ലെന്നും അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി.
മാത്രമല്ല രാഹുലിനെതിരായ ലൈംഗികാരോപണ വിഷയത്തില്‍ ഇരകളെന്നു പറയുന്നവര്‍ക്കാര്‍ക്കും തന്നെ പരാതിയില്ലാതിരുന്നിട്ടും അവരില്‍ നിന്നും മൊഴി നിര്‍ബന്ധപൂര്‍വം എടുക്കാനൊരുങ്ങുകയാണ് പൊലീസ്.
Keywords: Crime branch, Rahul Mamkootathil, Cases, Raid
COMMENTS