പട്‌ന : ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസ്. ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയില്‍ പട്‌നയിലെ ഗാന്ധി മൈതാന്...
പട്‌ന : ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസ്. ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയില്‍ പട്‌നയിലെ ഗാന്ധി മൈതാന്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. രാഹുലിന്റെ ജന്‍ അധികാര്‍ യാത്ര നിര്‍ത്തിവയ്ക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നു എന്നും ബിഹാറില്‍ നടക്കുന്ന ജന്‍ അധാകാര്‍ യാത്ര തടയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മരിച്ചുപോയ ഒരാളുടെ പേരില്‍ അധിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നുവെന്നും ആരെങ്കിലും തങ്ങളുടെ അമ്മയെ അധിക്ഷേപിച്ചാല്‍ അത് സഹിക്കാന്‍ കഴിയില്ലെന്നും കൃഷ്ണ കല്ലു സിങ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ മാതാവിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചു എന്നാണ് പരാതിയിലുള്ളത്. ഗാന്ധി മൈതാന്‍ പൊലീസ് ബിജെപിയുടെ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 11 വര്‍ഷമായി ഒരു പാവപ്പെട്ട അമ്മയുടെ മകന്‍ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതും സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു രാഹുലിനെക്കുറിച്ച് അമിത്ഷാ ഇന്നലെ പറഞ്ഞത്.
Key Words: BJP Case, Rahul Gandhi
COMMENTS