Accused Surrender in Financial Fraud Case in Diya Krishna's Firm
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടു പ്രതികള്‍ കീഴടങ്ങി. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.
സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് പ്രതികള്‍ ഇപ്പോള്‍ ഹാജരായിരിക്കുന്നത്. ഒരു മാസത്തോളമായി ഇവര്‍ ഒളിവിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയിരിക്കുന്നത്.
Keywords: Diya Krishna, Krishnakumar, Financial Fraud Case, Surrender
COMMENTS