തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി. ബി...
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി.കെ, ശ്രീലാല്‍ എ.എസ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരായി.
പതിനാല് ജനറല്‍ സെക്രട്ടറിമാരുടെയും 62 സെക്രട്ടറിമാരുടെയും എട്ട് ജോയിന്റ് സെക്രട്ടറിമാരുടെയും പേരാണ് ഇന്ന് പ്രഖ്യാപിച്ചത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
Key Words: Youth Congress, National Office Bearers, National Secretaries
COMMENTS