മലപ്പുറം : കോട്ടയ്ക്കലില്‍ നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വ...
മലപ്പുറം : കോട്ടയ്ക്കലില്‍ നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതിനുപിന്നാലെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
Key Words: Nipah Death
COMMENTS