ആലപ്പുഴ: വി.എസ് എന്ന രണ്ടക്ഷരത്തിന് ഒരു ജനതയുടെ നെഞ്ചിടിപ്പ് എന്നും അര്‍ത്ഥമുണ്ട്. ആലപ്പുഴയുടെ ആത്മാവില്‍ അത്രകണ്ട് ആഴത്തിലാണ് ഈ മനുഷ്യന്റെ ...
ആലപ്പുഴ: വി.എസ് എന്ന രണ്ടക്ഷരത്തിന് ഒരു ജനതയുടെ നെഞ്ചിടിപ്പ് എന്നും അര്‍ത്ഥമുണ്ട്. ആലപ്പുഴയുടെ ആത്മാവില്‍ അത്രകണ്ട് ആഴത്തിലാണ് ഈ മനുഷ്യന്റെ സ്ഥാനം. ഒരു നാടിന്റെ തുടിപ്പ് സ്വന്തം ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ വ്യഗ്രതകാട്ടിയ മനുഷ്യസ്‌നേഹിക്ക് ജന്മനാട് വിട ചൊല്ലുന്നു. സഖാവേ എന്ന വിളിയില്‍ ജനവികാരം പതഞ്ഞുപൊങ്ങുന്നുമുണ്ട്. വി.എസ് അച്യുതാനന്ദന്‍ ആവേശമാണ്, അതിലുപരി ആശ്വാസമാണ്. ദുരിതം എന്തുതന്നെ പേറിയും ആര് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കെത്തിയാലും, തിരികെ മടങ്ങുമ്പോള്‍ മനസു ശാന്തമായിരിക്കും. ഇനിയെല്ലാം നോക്കാന്‍ വി.എസ് ഉണ്ടല്ലോ എന്ന ആശ്വാസമായിരിക്കും പിന്നെ ഉള്ളുനിറച്ചുള്ളത്. അതാണ് വി.എസ്...
വി എസ് അച്യുതാനന്ദന് ആലപ്പുഴ വലിയ ചുടുകാട്ടിൽ നിത്യനിദ്ര. മകൻ വി എ അരുൺകുമാർ ചിതയ്ക്ക് തീകൊളുത്തിയത്. അനുസ്മരണ സമ്മേളനം തുടങ്ങി.
നേരത്തെ പുന്നപ്രയിലെ അദ്ദേഹത്തിന്‍റെ വസതിയിലെയും സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലെയും, ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേയും പൊതുദർശനത്തിന് ശേഷമാണ് വി എസിന്‍റെ ഭൗതിക ശരീരം ചുടുകാട്ടിലേക്ക് കൊണ്ടുപോയത്.
ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്‍റെ ജന്മഗൃഹത്തിലേക്കും സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും എത്തിയത്.
പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി വി എസിന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലെത്തിയത്.
Key Words: VS Achuthanandan, Funeral
COMMENTS