V.S Achuthanandan's health condition
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
പത്തു ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വി.എസിന് തുടര്‍ച്ചയായി ഡയാലിസിസ് നടത്തുന്നുണ്ട്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇടയ്ക്ക് ഒന്നു രണ്ടു പ്രാവശ്യം ഡയാലിസിസ് തടസപ്പെടുകയും ചെയ്തിരുന്നു. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാനുള്ള ചികിത്സയും തുടരുന്നുണ്ട്.
Keywords: V.S Achuthanandan, Health condition, Critical
COMMENTS