V.D Satheesan about Kollam student death
കോട്ടയം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അപകടത്തില്‍ കെ.എസ്.ഇ.ബി ഉള്‍പ്പടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു പറഞ്ഞ അദ്ദേഹം കുറ്റക്കാരന്‍ കുട്ടിയാണെന്നു പറഞ്ഞ മന്ത്രി ചിഞ്ചു റാണിയെ രൂക്ഷമായി വിമര്‍ശിച്ചു.
വൈദ്യുതി ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതെന്നു ചോദിച്ച അദ്ദേഹം ഈ പ്രായത്തിലുള്ള കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണെന്നതും ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കണണെന്നു പറഞ്ഞ അദ്ദേഹം ഇത്തരത്തില്‍ സംസ്ഥാനത്ത് ഓരോ മരണങ്ങള്‍ സംഭവിക്കുമ്പോഴും ഉത്തരവാദിത്തങ്ങളില്‍ നിന്ന് മന്ത്രിമാര്‍ ഒഴിഞ്ഞുമാറുന്നതും ചൂണ്ടിക്കാട്ടി.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വയനാട്ടില്‍ ഒരു കുട്ടി സ്‌കൂളില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവമുണ്ടായപ്പോള്‍ സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നതും അദ്ദേഹം എടുത്തു കാട്ടി.
Keywords: V.D Satheesan, Kollam student death, Minister, KSEB
COMMENTS