റായ്പൂർ: മലയാളി കന്യാസ്ത്രീകളെ കാണാന്‍ യു ഡി എഫ് സംഘത്തിന് അനുമതി ലഭിച്ചു. എൽ ഡി എഫ് സംഘത്തിന് അനുമതി നിഷേധിച്ചു. യുഡിഎഫ് എം പിമാരും എം എൽ എ...
റായ്പൂർ: മലയാളി കന്യാസ്ത്രീകളെ കാണാന്‍ യു ഡി എഫ് സംഘത്തിന് അനുമതി ലഭിച്ചു. എൽ ഡി എഫ് സംഘത്തിന് അനുമതി നിഷേധിച്ചു. യുഡിഎഫ് എം പിമാരും എം എൽ എയും ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അനുമതി നല്കിയത്. എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്.
ഇവര്‍ക്കൊപ്പം സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരനും, റോജി എം ജോൺ എം എൽ എയും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് എം പിമാര്‍ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്കിയത്. ഛത്തിസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഇടപെട്ടതോടെയാണ് എം പിമാര്‍ക്ക് അനുമതി ലഭിച്ചത്.
അതേസമയം ഉച്ചകഴിഞ്ഞ് എത്തിയ എൽ ഡി എഫ് സംഘത്തിന് അനുമതി നിഷേധിച്ചു. പിമാരായ എ എ റഹിം, ജോസ് കെ മാണി, ആനി രാജ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Key Words: UDF, LDF, Arrested Malayali Nuns
COMMENTS