കൊല്ലം : റെയില്‍വേ സ്റ്റേഷനില്‍ ഇരുമ്പുതൂണ് തലയില്‍ വീണ് രണ്ട് വനിതാ യാത്രക്കാരി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9.40ഓടെ...
കൊല്ലം : റെയില്‍വേ സ്റ്റേഷനില്‍ ഇരുമ്പുതൂണ് തലയില്‍ വീണ് രണ്ട് വനിതാ യാത്രക്കാരി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9.40ഓടെയാണ് കൊല്ലം നീരാവില്‍ സ്വദേശി സുധീഷ്, മൈനാഗപ്പള്ളി സ്വദേശിനി ആശ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന തൂണാണ് ഇവരുടെ തലയിലേക്ക് വീണത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പ്ലാറ്റ്ഫോമിലേക്ക് ചെന്നൈ മെയില്‍ എത്തിയ സമയത്താണ് അപകടമുണ്ടായത്. ട്രെയിനില്‍ കേറാന്‍ നിന്ന ഇരുവരുടെയും തലയിലേക്ക് തൂണ്‍ പതിക്കുകയായിരുന്നു.
രാവിലെ ജോലിക്കായുള്‍പ്പെടെ യാത്രക്കാരെത്തുന്ന, വളരെ തിരക്കേറിയ സമയത്തായിരുന്നു അപകടം. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.
COMMENTS