വാഷിംഗ്ടണ്‍ : ഓഗസ്റ്റ് 1 മുതല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ്...
വാഷിംഗ്ടണ്‍ : ഓഗസ്റ്റ് 1 മുതല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.
തിങ്കളാഴ്ച മുതല്‍ പുതുക്കിയ തീരുവ സംബന്ധിച്ച് വ്യാപാര പങ്കാളികളായ വിവിധ രാജ്യങ്ങള്‍ക്ക് ട്രംപ് കത്ത് അയയ്ക്കുന്നുണ്ട്. 20-ലധികം രാജ്യങ്ങള്‍ക്കാണ് ഇതുവരെ ട്രംപിന്റെ കത്തുകള്‍ ലഭിച്ചത്. ഏറ്റവും ഒടുവിലായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിസംബോധന ചെയ്ത കത്തിലൂടെയാണ് കാനഡയ്ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനം ട്രംപ് അറിയിച്ചത്.
'അമേരിക്കയുമായി പ്രവര്‍ത്തിക്കുന്നതിനുപകരം, കാനഡ സ്വന്തം താരിഫുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ചു. 2025 ഓഗസ്റ്റ് 1 മുതല്‍, എല്ലാ മേഖലാ താരിഫുകളില്‍ നിന്നും വേറിട്ട്, അമേരിക്കയിലേക്ക് അയയ്ക്കുന്ന കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഞങ്ങള്‍ 35% തീരുവ കാനഡയില്‍ നിന്ന് ഈടാക്കും,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കത്തില്‍ എഴുതി. മാത്രമല്ല, അമേരിക്കന്‍ സാധനങ്ങള്‍ക്ക് കാനഡ തീരുവ വര്‍ദ്ധിപ്പിച്ചാല്‍, നിലവിലുള്ള താരിഫ് തുക വര്‍ദ്ധിപ്പിച്ചുകൊണ്ട് അമേരിക്ക പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Key Words: Donald Trump, Tariffs, Canada
COMMENTS