Report against ADGP M.R Ajithkumar
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പൂരം അലങ്കോലപ്പെട്ടതില്‍ എം.ആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചുയെന്നാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ അജിത് കുമാര്‍ ഇടപെടാതിരുന്നത് കര്‍ത്തവ്യ ലംഘനമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. അതേസമയം ഇനി ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
പൂരം കലങ്ങിയ സമയത്ത് മന്ത്രിമാരുള്‍പ്പടെ വിളിച്ചിട്ടും എ.ഡി.ജി.പി ഫോണെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതോടെ മന്ത്രി കെ.രാജനടക്കം എഡിജിപിക്കെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ രാത്രി ഉറങ്ങിപ്പോയതുകൊണ്ടാണ് ഫോണെടുക്കാതിരുന്നതെന്നാണ് എ.ഡി.ജി.പിയുടെ മറുപടി.
Keywords: Thrissur pooram issue, ADGP M.R Ajithkumar, Report, CM, Home secretary
COMMENTS