Thiruvananthapuram medical college surgical equipment issue
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിമാനമാര്‍ഗ്ഗം എത്തി.
ഹൈദരാബാദില്‍ നിന്നാണ് ഉപകരണങ്ങള്‍ എത്തിയത്. ഇതേതുടര്‍ന്ന് മുടങ്ങിക്കിടന്ന ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ വിവരിച്ച് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും പാവപ്പെട്ട രോഗികള്‍ക്കു മുന്‍പില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജി വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായുമാണ് അദ്ദേഹം പങ്കുവച്ചത്.
അതേസമയം ഡോക്ടറുടെ ആരോപണം തള്ളി അധികൃതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
Keywords: Medical college, Thiruvananthapuram, Surgical equipment, Plane
COMMENTS