കൊച്ചി: വിസി നിയമനത്തില്‍ ഗവർണർ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ നല്‍കിയ അപ്പീല്‍ കോടതി തള്ള...
കൊച്ചി: വിസി നിയമനത്തില്‍ ഗവർണർ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ നല്‍കിയ അപ്പീല്‍ കോടതി തള്ളി. സർക്കാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് ശരിയാണെന്ന് കോടതിവിധി തെളിയിക്കുന്നു.
ഗവർണർക്ക് അധികാരമുണ്ട്, പക്ഷേ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കും എന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളുടെ നേട്ടങ്ങളെ ആകെ അട്ടിമറിക്കാനുള്ള ചാൻസലറുടെ നീക്കം അപമാനകരമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Key Words: Kerala Governor, VC, Minister R Bindu
COMMENTS