കൊച്ചി : ബോഡിഷെയ്മിംഗും റാഗിങ്ങും കുറ്റമായി കണക്കാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ബോഡിഷെയ്മിംഗും റാഗിങ്ങും കുറ്റമായി കണക്കാക്...
കൊച്ചി : ബോഡിഷെയ്മിംഗും റാഗിങ്ങും കുറ്റമായി കണക്കാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ബോഡിഷെയ്മിംഗും റാഗിങ്ങും കുറ്റമായി കണക്കാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ.
ഇതിനായി 1998ലെ റാഗിങ് വിരുദ്ധ നിയമത്തില്‍ കാലാനുസൃതമായി മാറ്റം വരുത്താനാണ് തീരുമാനം. പുതിയ നിയമത്തിന്റെ കരട് സർക്കാർ ഹൈക്കോടതിയില്‍ ഹാജരാക്കി. കരടിന് അന്തിമ രൂപം നല്‍കാൻ രണ്ട് മാസമാണ് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള ലീഗല്‍ സർവീസസ് അതോറിറ്റിയും യുജിസിയും മുന്നോട്ടു വച്ച നിർദേശങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിർദേശം നല്‍കി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നല്‍കിയത്. ഹർജികള്‍ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
പൊലീസ് സ്റ്റേഷനുകളില്‍ വിദ്യാർഥി സൗഹൃദ ആന്റി-റാഗിങ് സെല്‍ സ്ഥാപിക്കുകയും സബ് ഇൻസ്പെക്ടറുടെയോ സീനിയർ സിവില്‍ പൊലീസ് ഓഫിസറുടെയോ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ബീറ്റ് ഓഫിസറായി നിയമിക്കുകയും ചെയ്യും. റാഗിങ്ങിന് ഇരയായവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും മറ്റും നല്‍കരുതെന്നും നിർദേശമുണ്ട്.
Key Words: Body Shaming, Ragging, Law
COMMENTS