കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഏകീകൃത കുര്‍ബാന തര്‍ക്കവിഷയം സമവായത്തിലൂടെ രൂപീകരിച്ച മാര്‍ഗ്ഗരേഖ പ്ര...
കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഏകീകൃത കുര്‍ബാന തര്‍ക്കവിഷയം സമവായത്തിലൂടെ രൂപീകരിച്ച മാര്‍ഗ്ഗരേഖ പ്രകാരം പരിഹരിച്ചെന്ന് അതിരൂപത നേതൃത്വവും ഒരു വിഭാഗം വൈദീകരും അല്‍മായരും നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കുര്‍ബാനയ്ക്കായുള്ള പ്രക്ഷോഭം തുടരുമെന്നും വിവിധ വിശ്വാസി സംഘടനകളുടെ കൂട്ടായ്മയായ വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ് അറിയിച്ചു.
അതിരൂപതയിലെ കുര്‍ബാന പ്രതിസന്ധി അതീവ രൂക്ഷമായി നിലനില്‍ക്കുകയും മാര്‍ പാംപ്ലാനിയുടെ നിയമ വിരുദ്ധ സമവായം സഭയോടൊപ്പം നില്‍ക്കുന്ന വിശ്വാസികള്‍ തള്ളിക്കളഞ്ഞിരിക്കുകയുമാണ്. വിമത വൈദീകരും അല്‍മായ ഗുണ്ടാ നേതാക്കളുമായി മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി സഭ നിയമങ്ങള്‍ മറികടന്ന് ഉണ്ടാക്കിയ രഹസ്യ ധാരണകളിലെ ഏതാനും ചിലകാര്യങ്ങള്‍ മാത്രമാണ് സമവാക്യമെന്ന പേരില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ മാര്‍ഗരേഖയില്‍ ഒപ്പിട്ടവര്‍ തന്നെ അത് ലംഘിച്ചതോടെ മാര്‍ പാംപ്ലാനിയും അദ്ദേഹത്തിന്റെ ഇംഗീതത്തിനു തുള്ളുന്നതും കഴിവില്ലാത്തതുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും വത്തിക്കാനു മുന്നില്‍ വന്‍ പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്.
സഭ നിയമങ്ങള്‍ കാറ്റില്‍ പറത്തി സഭ വിരുദ്ധരുമായി ചേര്‍ന്ന് ഏകീകൃത കുര്‍ബാന തീരുമാനം അട്ടിമറിക്കാനും കുറ്റക്കാരായ വൈദികരെ സംരക്ഷിക്കാനും കാനോന്‍ നിയമ ലംഘനങ്ങള്‍ നടത്തിയതിന് സഭ ട്രൈബ്യുണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത ഇരു മെത്രാന്മാരും രാജിവച്ചൊഴിയണം.
സീറോ മലബാര്‍ സഭയിലെ 35 ല്‍ 34 രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുര്‍ബാന പൂര്‍ണ്ണമായും അതിരൂപതയില്‍ ലഭിക്കുന്നതുവരെയും കുറ്റക്കാരായ വൈദികര്‍ക്കെതിരെയുള്ള നടപടികള്‍ നടപ്പിലാക്കുന്നതുവരെയും പോരാട്ടം തുടരുമെന്നും അവര്‍ അറിയിച്ചു.
Key Words: Kurbana Dicpute
COMMENTS