തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തിൽ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തിൽ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നു മാസത്തേക്കാണ് സ്റ്റേ. എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് സിജെഎം കോടതിയെ സമീപിച്ചിരുന്നത്.
ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി കൊണ്ടുവന്നാൽ തുടർനടപടികളുമായി മുന്നോട്ടു പോകാം എന്നതായിരുന്നു സിജെഎം കോടതി ഹർജിക്കാരനെ അറിയിച്ചിരുന്നത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Key Words: High Court, Ernakulam CJM Court, Nava Kerala Yatra
COMMENTS