തിരുവനന്തപുരം: കോട്ടയത്തെ മെഡിക്കല്‍ കോളേജിലുണ്ടായ ദുരന്തം സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നുണകളാ...
തിരുവനന്തപുരം: കോട്ടയത്തെ മെഡിക്കല്‍ കോളേജിലുണ്ടായ ദുരന്തം സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നുണകളാല്‍ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നു വീഴുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉപയോഗമില്ലാത്ത കെട്ടിടമാണു തകര്‍ന്നതെന്നു പറഞ്ഞ് തടിതപ്പാനായിരുന്നു അപകടമുണ്ടായപ്പോള്‍ സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കില്‍ തന്നെ അവിടെ എത്തുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ടു നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യ മേഖലയില്‍നിന്നും ഉയര്‍ന്നുവരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യമന്ത്രിയെ എത്രയും വേഗം ആ ചുമതലയില്‍നിന്ന് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
Key Words: Medical College Building Collaped, Kerala Government,Rajeev Chandrasekhar, Veena George
COMMENTS