ആലപ്പുഴ: വിപ്ലവ സൂര്യന്റെ ചേതനയറ്റ ദേഹം ആലപ്പുഴയിലേക്ക്, വേലിക്കകത്ത് വീട്ടിലേക്ക് എത്തിയതുമുതല്‍ പ്രകൃതിയും 'കരയുന്നു'. പൊതുവേ മഴ ത...
ആലപ്പുഴ: വിപ്ലവ സൂര്യന്റെ ചേതനയറ്റ ദേഹം ആലപ്പുഴയിലേക്ക്, വേലിക്കകത്ത് വീട്ടിലേക്ക് എത്തിയതുമുതല്‍ പ്രകൃതിയും 'കരയുന്നു'. പൊതുവേ മഴ തോര്‍ന്ന അവസ്ഥയില്‍ നിന്നും കോരിച്ചൊരിയുന്ന ഇടവിട്ടുള്ള മഴയാണ് ഇന്ന് ആലപ്പുഴയില്‍.
വി എസ് അച്യുതാനന്ദന്റെ പറവൂർ വേലിക്കകത്ത് വീട്ടിലെ പൊതുദർശനം പൂർത്തിയായിരിക്കുകയാണ്. രണ്ടരമണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം വിഎസിന്റെ ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിച്ചു. ഡി സി ഓഫീസിലും വിഎസിനെ കാണാൻ പതിനായിരങ്ങൾ മഴയെ അവഗണിച്ച് കാത്തുനിൽക്കുന്നുണ്ട്. അരമണിക്കൂറാണ് ഇവിടെ പൊതുദർശനം. ശേഷം വിലാപയാത്രയായി ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിക്കും. ഇവിടെ പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ മണിക്കൂറുകളായി കാത്തുനിൽക്കുന്നത് ജനലക്ഷങ്ങളാണ്.
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്.
Key Words: VS Achuthanandan's Funeral Update
COMMENTS