Tamil director Velu Prabhakaran passed away
ചെന്നൈ: തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. വളരെ നാളുകളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യ ഭാര്യ. പിന്നീട് നടി ഷേര്‍ളി ദാസിനെ വിവാഹം ചെയ്തു.
ഛായാഗ്രാഹകനായി സിനിമാ ജീവിതം ആരംഭിച്ച വേലു പ്രഭാകരന്‍ 1989 ല്‍ സ്വതന്ത്ര സംവിധായകനായി. കാതല്‍ കഥൈയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
Keywords: Velu Prabhakaran, Tamil, Director, Actor
COMMENTS