Supreme court about KEAM examination
ന്യൂഡല്‍ഹി: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) നടപടികളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ലെന്നും പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റത്തെ സംശയിക്കുന്നില്ലെന്നും എന്നാല്‍ പുതിയ നയം കൊണ്ടുവരുമ്പോള്‍ അത് മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സിലബസിലെ 12 വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനീയറിങ്ങ് കോളേജുകളില്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള അവസാന തീയതി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Supreme court, KEAM, Kerala, High court
COMMENTS