ആലപ്പുഴ : തിരുവമ്പാടിയിൽ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിക്ക് പ...
ആലപ്പുഴ : തിരുവമ്പാടിയിൽ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവിംഗ്,കണ്ടക്ടർ ലൈസൻസുകളാണ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. അപകടമുണ്ടാക്കിയ അൽ അമീൻ ബസ് ഡ്രൈവർ അമ്പലപ്പുഴ വണ്ടാനം വൃക്ഷവിലാസംതോപ്പ് ജയകുമാർ,കണ്ടക്ടർ സുഭാഷ് എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3.20ന് വലിയ ചുടുകാട് ജങ്ഷനും തിരുവമ്പാടി ജങ്ഷനും മധ്യേയായിരുന്നു അപകടം.
അപകടത്തിൽ തിരുവമ്പാടി അശ്വതിയിൽ റിട്ട.സി ഐ വിനയകുമാറിന്റെ മകളും പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജിലെ അവസാനവർഷ ബി.ടെക് സിവിൽ വിദ്യാർഥിനിയുമായ ദേവീകൃഷ്ണയ്ക്കാണ്(23) ഗുരുതര പരിക്കേറ്റത്. സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതിനാൽ യാത്രക്കാർ ബഹളം വച്ചതോടെ അൽപം മാറി വാഹനം വേഗതകുറച്ച് വാതിൽ തുറന്നു.
ദേവീകൃഷ്ണ ഇറങ്ങാൻ തുടങ്ങിയപ്പോൾ ബസ് പെട്ടെന്ന് മുന്നോട്ടെടുത്തു. ദേവീകൃഷ്ണ പുറത്തേക്ക് തെറിച്ചു വീണ് റോഡിലെ വൈദ്യുതിത്തൂണിൽ തലയിടിക്കുകയായിരുന്നു.
Key Words: Bus Accident, Driving License
COMMENTS