Student died in Kollam
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുനാണ് (13) സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് മരിച്ചത്.
ഇന്നു രാവിലെ എട്ടരയോടെ സ്‌കൂളിലെത്തിയ കുട്ടി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
അപകടത്തെ തുടര്‍ന്ന് സ്‌കൂളിനു മുന്നില്‍ നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രതിഷേധം നടത്തുകയാണ്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Keywords: Student, Kollam, School, Electric shock, Died
COMMENTS