തിരുവനന്തപുരം : മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷണൻ. ചില പ്രത്യേക രോഗങ്ങ...
തിരുവനന്തപുരം : മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷണൻ. ചില പ്രത്യേക രോഗങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ പോയി ചികിത്സ തേടേണ്ടി വരുമെന്ന് ടിvപി രാമകൃഷ്ണൻ പറഞ്ഞു. ജനപ്രതിനിധികൾ ഈ നാടിൻറെ ഭാഗമല്ലേ. അവർക്ക് നല്ല ചികിത്സ കിട്ടേണ്ടതല്ലേ. സാധാരണ ജനങ്ങൾക്ക് ഇത്തരം അവസരം കിട്ടുന്നില്ല എന്നതിൽ യാഥാർത്ഥ്യമുണ്ട്. ഇതൊരു മുതലാളിത്ത വ്യവസ്ഥിതി അല്ലേ, സോഷ്യലിസ്റ്റ് വ്യവസ്ഥിതി അല്ലല്ലോ എന്നും ടി പി രാമകൃഷ്‌ണൻ ചോദിച്ചു.
കോഴിക്കോട് മാധ്യമപ്രവർത്തകരോടായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് വിധഗ്‌ധ ചികിൽസ ആവശ്യമുണ്ട്. അത് നിലവിൽ ലഭ്യമാകുന്നത് അമേരിക്കയിലാണ്. അതുകൊണ്ടാണ് അവിടെ പോകുന്നതെന്നും ടി പി പറഞ്ഞു.
Key Words: TP Ramakrishnan, Chief Minister's trip to America
COMMENTS