ശുഭാംശുവും സംഘവും ഭൂമിയില്‍. ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്...
ശുഭാംശുവും സംഘവും ഭൂമിയില്‍. ഇന്ത്യൻ സമയം വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി. ഉടൻ തന്നെ ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുക. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
ജൂണ്‍ 26നാണ് ആക്സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ബഹിരാകാശനിലയത്തിലെത്തിയത്. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ആക്‌സിയം 4 ദൗത്യവിജയത്തോടെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരനായ ബഹിരാകാശയാത്രികനായി ശുഭാംശു ശുക്ല ചരിത്രം സൃഷ്ടിച്ചപ്പോള്‍, 143 കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ അഭിമാന നിമിഷം കൂടിയായിരുന്നു അത്. ശുഭാംശു നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശയാത്ര നടത്തുന്ന ഇന്ത്യക്കാരനായി.
Key Words: Shubhamshu shukla, Axiom Mission
COMMENTS