Shah Rukh Khan injured on `King' film set
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ഷാരൂഖ് ഖാന് പരിക്ക്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന `കിങ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് താരം ചികിത്സയ്ക്കായി അമേരിക്കയിലേക്കും അവിടെ നിന്നും വിശ്രമത്തിനായി യുകെയിലേക്കും പോയി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഇതേതുടര്‍ന്ന് കിങ്ങിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഷാരൂഖിന്റെ മകള്‍ സുഹാന, ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Keywords: Shah Rukh Khan, King film, Shooting, Injured
COMMENTS