തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ പി സി സി മുൻ അധ്യക്ഷനുമായ സി വി പത്മരാജൻ അന്തരിച്ചു. 94 വയസ്സായിരുന്നു. കെ കരുണാ...
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ പി സി സി മുൻ അധ്യക്ഷനുമായ സി വി പത്മരാജൻ അന്തരിച്ചു. 94 വയസ്സായിരുന്നു. കെ കരുണാകരൻ, എ കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹം, കേരള രാഷ്ട്രീയത്തിലെ സൗമ്യവും ശക്തവുമായ മുഖമായിരുന്നു.
തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്ന കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സ്വന്തമായത് സി വി പത്മരാജന്റെ കാലത്താണ്. 1983-ൽ മന്ത്രിസ്ഥാനം രാജിവെച്ച് കെ പി സി സി അധ്യക്ഷനായ അദ്ദേഹം, നന്ദാവനത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസിന് സ്വന്തമായി ഒരിടം കണ്ടെത്താൻ മുന്നിട്ടിറങ്ങി.
പ്രവർത്തകരിൽ നിന്ന് പണം പിരിച്ചെടുത്ത് ശാസ്തമംഗലത്തെ ‘പുരുഷോത്തമം’ എന്ന വീട് വാങ്ങുകയും അത് പാർട്ടിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.
Key Words: Senior Congress Leader C.V. Padmarajan, Passed Away
COMMENTS