ചെന്നൈ : കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യമാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി....
ചെന്നൈ : കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവ പാരമ്പര്യമാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെന്ന് സ്റ്റാലിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എം.കെ സ്റ്റാലിന്റെ പ്രതികരണം.
Key Words: MK Stalin, V. S Achuthanandan
COMMENTS