ന്യൂഡൽഹി : ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധിക...
ന്യൂഡൽഹി : ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബി ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
മനുഷ്യക്കടത്ത് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റു ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്താണ് യഥാർഥത്തില്‍ സംഭവിച്ചത് എന്നത് വസ്തുതകള്‍ സഹിതം പുറത്തുവരണം, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇക്കാര്യത്തില്‍ നിരപരാധികളായ ആരും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
വിഷയത്തില്‍ അതീവ ഗൗരവത്തോടെ കേന്ദ്രസർക്കാരും ഇടപെട്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Key Words: Rajeev Chandrasekhar, BJP
COMMENTS